സ്വര്‍ണ്ണക്കടത്ത് കേസ്;``സ്വപ്നയെ സർക്കാർ വീടുകളിലും തെരയണം``
സ്വര്‍ണ്ണക്കടത്ത് കേസിലെ സൂത്രധാര സ്വപ്നയെ സര്‍ക്കാര്‍ വീടുകളിലും തെരയണം എന്ന് ആവശ്യവുമായി എന്‍ഡിഎ നേതാവ് പിസി തോമസ് രംഗത്ത് വന്നു.
കോട്ടയം:സ്വര്‍ണ്ണക്കടത്ത് കേസിലെ സൂത്രധാര സ്വപ്നയെ സര്‍ക്കാര്‍ വീടുകളിലും തെരയണം എന്ന് ആവശ്യവുമായി എന്‍ഡിഎ നേതാവ് പിസി തോമസ് രംഗത്ത് വന്നു.
തിരുവനന്തപുരത്തെ ചില സുപ്രധാന സർക്കാർ വീടുകളിൽ ഉൾപ്പെടെ 'സ്വപ്ന' എന്ന താരത്തിനു വേണ്ടി തെരച്ചിൽ നടത്തണം എന്ന്
കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ. ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ്.
അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ വരുന്ന ഭവിഷ്യത്തുകൾ ഓർത്ത് ചില വമ്പന്മാർ ഭയപ്പെടുന്നുണ്ട് എന്നത് വ്യക്തമാണെന്നും തോമസ് പറഞ്ഞു.
ഒരുവിധത്തിൽ ഇത് സ്വപ്നയുടെ ജീവനുതന്നെ ഭീഷണി ഉണ്ടാക്കുന്നുണ്ടാവാം.എല്ലാവിധത്തിലുള്ള അന്വേഷണവും നടത്തി അവരെ കണ്ടു പിടിച്ചേ പറ്റൂവെന്നും
എന്‍ഡിഎ നേതാവ് വ്യക്തമാക്കി.
പത്തു പ്രാവശ്യമെങ്കിലും ഇതുപോലെ കള്ളക്കടത്ത് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്.
അങ്ങനെ കടത്തിയ വിലവസ്തുക്കൾ കേരളത്തിൽക്കൂടി പല പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.
എവിടെയൊക്കെ അത് കൊണ്ട് പോയി എന്ന കാര്യത്തില്‍ കേരളസർക്കാരിനുംഅന്വേഷിക്കാമെന്നും പിടി തോമസ് വ്യക്തമാക്കി.
Also Read:സ്വര്‍ണ്ണക്കടത്ത് കേസിന് എസ്എന്‍സി ലാവലിന്‍കേസുമായി ബന്ധമോ..?ആരോപണവുമായി ബിജെപി!
വിമാനത്തിൽ കൊണ്ടുവന്നതായതുകൊണ്ട് കേരളത്തിൽ കൂടി കൊണ്ടു പോകുന്ന ഇവയെ
കുറിച്ച് അന്വേഷിക്കാൻ പാടില്ല എന്നില്ല എന്നും അദ്ധേഹം ചൂണ്ടിക്കാട്ടി,ഇതൊക്കെ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.