Mockdrill Accident: മോക്ക്ഡ്രില്ലിനിടെ മരണം, വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്
Mockdrill Accident: സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു.
Thiruvananthapuram: ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
Also Read: Mockdrill Accident: മോക്ക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും
ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നട നടത്തിയ മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ മുങ്ങി മരിച്ചത്. വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന തുമായി ബന്ധപ്പെട്ട മോക്ക്ഡ്രില്ലിനിടെയാണ് അപകടം സംഭവിച്ചത്.
Also Read:
എന്നാല്‍, ദുരന്ത നിവാരണ സമിതി സംഘടിപ്പിച്ച മോക്ക്ഡ്രില്ലിൽ നിലവാരമില്ലാത്ത രക്ഷാ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചത് എന്നും രക്ഷാ പ്രവർത്തനത്തിന് എത്തിച്ച ഡിങ്കി ബോട്ടുകളിലെ മോട്ടോറുകൾ പ്രവർത്തിച്ചില്ലെന്നും, ആംബുലൻസിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടമുണ്ടായിട്ടും യുവാവിനെ രക്ഷിക്കാൻ അര മണിക്കൂറോളം താമസിച്ചാണ് രക്ഷാപ്രവർത്തകർ എത്തിയതെന്നും നാട്ടുകാർ പറയുന്നു.
മോക്ക്ഡ്രില്ലിനിടെ യുവാവ് മണി മലയാറിൽ മുങ്ങി പോവുകയായിരുന്നു. യുവാവിനെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചിരുന്നവെങ്കിലും യുവാവിന്‍റെ നില ഗുരുതരമായ സാഹചര്യത്തില്‍ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന യുവാവിന്‍റെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...