തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് എറണാകുളം ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ. അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാംപ് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായതും നേരിയതുമായ മഴ തുടരുകയാണ്. കാസറഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ നാളെ (25-06-2024) രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (25-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.


ALSO READ: ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി


 ജാഗ്രത നിർദേശങ്ങൾ


1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.