ഗവർണറെ മാറ്റാൻ അധികാരം നൽകണം; കേന്ദ്രത്തിന് ശുപാർശ നൽകി കേരളം
ഭരണഘടനാ ലംഘനം ഉണ്ടായാൽ പുറത്താക്കാൻ അധികാരം നൽകണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്ത് കേരളം. ഭരണഘടനാ ലംഘനം ഉണ്ടായാൽ പുറത്താക്കാൻ അധികാരം നൽകണമെന്നാണ് ആവശ്യം.ഭരണഘടനാപരമായ മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ആളായതിനാല്‍ ചാന്‍സിലര്‍ പദവി കൂടി ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേരളത്തിന്റെ ശുപാര്‍ശ. ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാനായി തയ്യാറാക്കിയ പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രം നിര്‍ദേശം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...