ഇടുക്കിയുടെ മലനിരകളിൽ നീല പട്ട് വിരിച്ച്‌, വീണ്ടും നീല കുറിഞ്ഞി വിരുന്നെത്തി. ശാന്തൻപാറയ്ക്ക് സമീപം തമിഴ്നാട് അതിർത്തിയോട് ചേർന്ന്, കള്ളിപ്പാറ മലയിലാണ് കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


12 വർഷത്തിൽ ഒരിക്കൽ പശ്ചിമഘട്ട മലനിരകളിലേയ്ക് വിരുന്നെത്തുന്ന നീല കുറിഞ്ഞി 2018 ൽ വ്യാപകമായി പൂവിട്ടിരുന്നു. എന്നാൽ, മഹാപ്രളയം, കുറിഞ്ഞി വസന്തത്തിന്റെ കാഴ്ചകൾ സഞ്ചാരികളിൽ നിന്ന് മറച്ചു. രണ്ട് വർഷങ്ങൾക് മുൻപ് തോണ്ടിമലയിൽ കുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും കോവിഡ് കാലം, ആ കാഴ്ചകളിൽ നിന്നും സഞ്ചാരികളെ അകറ്റി. വീണ്ടും കുറിഞ്ഞി വിരുന്നെത്തിയതോടെ ആവേശത്തിലാണ് സഞ്ചാരികൾ.



കുമളി മൂന്നാർ പാതയിൽ ശാന്തൻപാറയിൽ നിന്നും ആറ് കിലോമീറ്ററാണ് കള്ളിപ്പാറയിലേക്കുള്ള ദൂരം. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മല കയറിയാൽ, കുറിഞ്ഞി പൂവിട്ട മലമുകളിൽ എത്താം. കള്ളിപ്പാറയിൽ നിന്നും ഇവിടേയ്ക് ഓഫ് റോഡ് ജീപ്പ് സഫാരി ഉണ്ട്.



തമിഴ്നാട് അതിർത്തി മലനിരകളുടെയും ചതുരങ്കപ്പാറയുടെയും വിശാല കാഴ്ചകളും, കുറിഞ്ഞി പൂക്കാലം തേടിയെത്തുന്നവരെ ആവേശത്തിലാഴ്ത്തും.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.