കൊല്ലം: NEET Dress Code Row: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.  പരീക്ഷാ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന ആയൂർ കോളേജ് അദ്ധ്യാപൻ  പ്രൊ. പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി


നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന് ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ഉദ്യോഗസ്ഥരെ അടക്കം അഞ്ച് സ്ത്രീകളെ പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏജൻസിയിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ പറഞ്ഞിരുന്നു. പിന്നാലെയാണ് പോലീസിന്റെ ഈ നീക്കം. 


Also Read: NEET Exam: അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം


തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏർപ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നൽകി. 500 രൂപ കൂലിക്കാണ് എട്ട് പേരെ ജോബി ഏർപ്പാടാക്കി കൊടുത്തത്.


ഇതിനിടയിൽ അറസ്റ്റു ചെയ്ത് റിമാൻഡിലായ കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നൽകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.


മദ്യപിച്ചുള്ള മത്സരയോട്ടത്തിനിടെ അപകടം; 1 മരണം, 4 പേർക്ക് ഗുരുതര പരിക്ക് 


തൃശൂർ: തൃശൂരിൽ മദ്യപിച്ച് മത്സരയോട്ടം നടത്തുന്നത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്.  ആഢംബര വാഹനങ്ങളിലൊന്നായ ഥാർ ടാക്സി കാറിൽ ഇടിക്കുകയായിരുന്നു. തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. 


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ചു കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.  ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്


മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. എന്നാൽ ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെടുകയായിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.