തിരുവനന്തപുരം:കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കോളേജ് അധികൃതർ ഉള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവം അന്വേഷിക്കാനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നിയോഗിച്ച വസ്തുത സമിതി കേരളത്തിലെത്തും.പൊലീസ് അറസ്റ്റ് ചെയ്തവര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ അല്ല എന്ന് ആരോപണം ശക്തമാക്കുന്നതിനിടെയാണ് പൊലീസ് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന സൂചന നല്‍കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജിലെയും സ്വകാര്യ ഏജന്‍സിയിലെയും ചില ജീവനക്കാര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കോളേജ് അധികൃതരായ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും ഉടന്‍ കേരളത്തില്‍ എത്തും.


അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മാര്‍ത്തോമാ കോളേജ് കനത്ത പോലീസ് വലയത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.