Nemom Coaching Terminal : നേമം കോച്ചിങ്ങ് ടെർമിനൽ നിർമ്മാണം മരവിപ്പിച്ചുവെന്ന് റെയിൽവേ മന്ത്രാലയം; തിരുവനന്തപുരത്ത് ടെർമിനൽ വേണോയെന്ന് പഠനം നടത്തുന്നു
Nemom Coaching Terminal Construction : പദ്ധതി താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നേമം കോച്ചിങ്ങ് ടെർമിനലിന്റെ നിർമ്മാണം നിലവിൽ മരവിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞു. പദ്ധതി താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഡിപിആർ മുമ്പ് സമർപ്പിച്ചിരുന്നതായി റെയിൽവേ മന്ത്രാലയം പറയുന്നുണ്ട്. എന്നാൽ ഡിപിആർ പരിശോധിച്ചതിന് ശേഷം പദ്ധതിയുമായി മുന്നോട്ട് പോയില്ലെന്നാണ് കേന്ദ്ര റയിൽവേ മന്ത്രി പാർലമെന്റിൽ അറിയിച്ചിരിക്കുന്നത്.
കൂടാതെ നിലവിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരത്ത് ഒരു ടെർമിനലിന്റെ ആവശ്യം ഉണ്ടായെന്ന് പഠനം നടത്തി വരികെയാണെന്നും അറിയിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേയുടെ പഠനത്തിന്റെ റിപ്പോർട്ട് വന്നതിന് ശേഷം ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാന ബിജെപി നേതാക്കൾ പദ്ധതി പൂർത്തിയാക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതായി പറഞ്ഞിരുന്നു.
ALSO READ: നേമം കോച്ച് ടെർമിനൽ പ്രോജെക്ട്; റദ്ദ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം
സംസ്ഥാന ബിജെപി നേതാക്കൾ പദ്ധതി പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് പറഞ്ഞതിനെയാണ് ഇപ്പോൾ കേന്ദ്ര റയിൽവേ മന്ത്രി തള്ളി പറഞ്ഞിരിക്കുന്നത്. കൂടാതെ കെ റെയിൽ കോർപറേഷനോട് സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് ആവശ്യപ്പെട്ട് വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലെന്നും കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ സിലവർ ലൈൻ പദ്ധതിയുടെ കാലതാമസത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...