Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ
![Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2025/01/29/304031-chenthamara.jpg?itok=n5l8EfUe)
Chenthamara Arrest: പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടി. പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയ പോത്തുണ്ടി മട്ടായി മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.
പ്രതിയെ പോത്തുണ്ടി മലയിൽ നിന്നാണ് പിടികൂടിയത്. തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പ്രതി പിടിയിലായത്. പോലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പോലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ പോലീസ് പിടികൂടുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്ന് രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമായിരുന്നു എത്തുന്നത്. വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുവരുമ്പോഴാണ് ഇയാൾ പിടിയിലായത്. തിരച്ചിൽ നിർത്തിയതിന് ശേഷം ഇവിടെ ഒളിച്ചിരുന്ന പോലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയായിരുന്നു ലക്ഷ്യം. ഇത് കൃത്യമായി ഫലം കണ്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.