പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചെന്താമരയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. പ്രതിയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊലയ്ക്ക് ഉപയോഗിച്ച വാളും കണ്ടെത്തി. അന്വേഷണ സംഘം ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. തിരുപ്പൂരിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ചെന്താമരയുടെ സഹോദരനുമായി പോലീസ് സംഘം തിരുപ്പൂരിലേക്ക് തിരിച്ചു. നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ഇന്ന് രാവിലെയാണ് നെന്മാറയില്‍ അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് പ്രതി വെട്ടികൊലപ്പെടുത്തിയത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.


ALSO READ: നെയ്യാറ്റിൻകരയിൽ 10 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ


ചെന്താമരക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധം നടത്തി. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നുവെന്നും പോലീസിൽ നിരവധി തവണ പരാതി നൽകിയെന്നും പ്രദേശവാസികൾ പറയുന്നു.


ഇയാളുടെ ഭാര്യയും മകളും ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണെന്ന ധാരണയിലാണ് ഇയാൾ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കേ രണ്ട് മാസം മുമ്പ് ഇയാൾ ജാമ്യത്തിലിറങ്ങി. എപ്പോഴും ഇയാളുടെ കയ്യിൽ കത്തി കാണുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. ചെന്താമരക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.