തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ 92 യുഡി ക്ലാർക്ക് തസ്തികകൾ. നിലവിൽ പിഎസ് സി റാങ്ക് ലിസ്റ്റ് ഉള്ള എൽഡി ക്ലാർക്ക് തസ്തികയിലേക്ക് താൽക്കാലികമായി തരംതാഴ്ത്തി ഒഴിവുകൾ പിഎസ് സിക്കു റിപ്പോർട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച്‌  മാനേജിങ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമോഷന് അർഹതയുള്ള ജീവനക്കാരുടെ അഭാവമുള്ളതിനാലാണ് ഇങ്ങനെ തസ്തിക തരംതാഴ്ത്തി റാങ്ക് ലിസ്റ്റ് നിലവിലുള്ള എൽ ഡി ക്ലാർക്ക് തസ്തികയിലേക്കു മാറ്റി ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ പ്രമോഷൻ തസ്തികകളിൽ തരംതാഴ്ത്തി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒഴിവുകളിലേക്കു മാറ്റി, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.


ALSO READ: PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


92 ഒഴിവുകളും ഉടൻ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യും. പ്രമോഷനു യോ​ഗ്യതയുള്ള ജീവനക്കാർ ലഭ്യമാകുന്ന മുറയ്ക്ക് താൽക്കാലികമായി തരംതാഴ്ത്തിയ തസ്തികൾ അപ്​ഗ്രേഡ് ചെയ്ത് പ്രമോഷൻ അനുവ​ദിക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.