പുതിയ സി.ബി.ഐ ഡയറക്ടറെ ഇന്ന് തീരുമാനിക്കും,ഉന്നതാധികാര സമിതി യോഗം ഇന്ന്
1985-86 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് തസ്തികയിലേക്ക് പരിഗണിക്കുന്നത്.
ന്യൂഡൽഹി: സി.ബി.ഐയുടെ (Cbi) പുതിയ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.1985-86 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് തസ്തികയിലേക്ക പരിഗണിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി (Kerala Police) ലോക്നാഥ് ബെഹറയും സാധ്യതാ പട്ടികയിലുണ്ട്. പ്രവർത്തി പരിചയവും,സി.ബി.ഐയിലെ മുൻ പരിപരിചയവും കണക്കിലെടുത്താൽ സാധ്യത ബെഹറക്ക് തന്നെയാണ്.
ALSO READ : ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്
2009-ല്‍ എന്‍.ഐ.എ രൂപികരിച്ച ശേഷം ആദ്യ സംഘത്തിൽ ബെഹറ ഉണ്ടായിരുന്നു. സി.ബി.ഐ ഡയറക്ടറായിരുന്ന ആര്‍.കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ച ഒഴിവിലാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നത്. നിലവില്‍ പ്രവീണ്‍ സിന്‍ഹക്കാണ് ഡയറക്ടറുടെ താത്കാലിക ചുമതല.
ALSO READ : കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തി മന്ത്രിമാർ; നാശനഷ്ടങ്ങൾ വിലയിരുത്തി
സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി,എന്‍.ഐ.എ മേധാവി വൈ.സി മോദി, അതിര്‍ത്തി രക്ഷാസേന ഡയറക്ടര്‍ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുപ്രമുഖര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA