Grama Panchayath| ആശ്വാസം: എട്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് പുതിയ ഓഫീസ് കെട്ടിടം,50 പഞ്ചായത്ത് ഓഫീസുകള്‍ പുനരുദ്ധരിക്കും
ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്തിന് തെല്ലാശ്വാസം. കേരളത്തിൽ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂര്‍ മലപ്പട്ടം, കാസര്‍ഗോഡ് വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്.
ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 ഗ്രാമപഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. തിരുവനന്തപുരത്തെ പുല്ലമ്പാറ, ഉഴമലയ്ക്കല്‍, പെരുങ്കടവിള. കൊല്ലത്തെ മണ്‍ട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ടയിലെ തോട്ടപ്പുഴശ്ശേരി, ഓമല്ലൂര്‍. ആലപ്പുഴയിലെ പെരുമ്പാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയത്തെ കൊരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, അകല്‍ക്കുന്നം.
ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഇടുക്കി ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂര്‍ പോര്‍ക്കുളം, നെന്‍മണിക്കര, പുത്തന്‍ചിറ, അന്തിക്കാട്. പാലക്കാട് ചളവറ, കുമരംപുത്തൂര്‍, കാപ്പൂര്‍, അലനല്ലൂര്‍. മലപ്പുറം ഏലംകുളം ഇരിമ്പിലം പെരുമണ്ണക്ലറി, എടയൂര്‍. കോഴിക്കോട് തുറയൂര്‍, മേപ്പയ്യൂര്‍, മണിയൂര്‍, ചെക്യാട്. വയനാട് തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂര്‍ കോട്ടയം, കരിവെള്ളൂര്‍, പടിയൂര്‍ കല്ല്യാട്, ഏഴോം, കുറുമാത്തൂര്‍. കാസര്‍ഗോഡ് വലിയപറമ്പ, ബലാല്‍, ബെല്ലൂര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകള്‍ക്കാണ് ധനസഹായമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...