നവതി നിറവിലെത്തിയ മലയാളത്തിന്റെ മഹാസാഹിത്യകാരന് വ്യത്യസ്ത ആശംസയുമായി വിദ്യാലയമുത്തശ്ശിയുടെ പുതു തലമുറ
നവതിയുടെ നിറവിൽ പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് കുട്ടികൾ സ്വയം തയ്യാറാക്കിയ 90 ആശംസാ കാർഡുകൾ തപാലിൽ അയച്ചാണ് കുട്ടികൾ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പങ്കുവച്ചത്. ഓമല്ലൂർ പന്യാലി ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വെത്യസ്ഥമായ ചടങ്ങ് സംഘടിപ്പിച്ചത്.
പത്തനംതിട്ട: നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാ സാഹിത്യകാരന് പുതുതലമുറയുടെ ആശംസ. 90 വയസ് പൂർത്തിയാക്കിയ എം ടി വാസുദേവൻ നായർക്ക് 90 വ്യത്യസ്ത ആശംസാ കാർഡുകൾ അയച്ചാണ് ഓമല്ലൂർ പന്യാലി ഗവൺമെന്റ് യു പി സ്ക്കുളിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിച്ചത്.
നവതിയുടെ നിറവിൽ പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് കുട്ടികൾ സ്വയം തയ്യാറാക്കിയ 90 ആശംസാ കാർഡുകൾ തപാലിൽ അയച്ചാണ് കുട്ടികൾ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പങ്കുവച്ചത്. ഓമല്ലൂർ പന്യാലി ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വ്യത്യസ്ത മായ ചടങ്ങ് സംഘടിപ്പിച്ചത്.
കുട്ടി കലാകാരൻമ്മാരും കലാകാരികളും മനോഹരമായ ചിത്രങ്ങൾ വരച്ചും കാവ്യഭാവനയോടെ ആശംസാ വാചകങ്ങൾ എഴുതി ചേർത്തും തയ്യാറാക്കിയ ആശംസാ കാർഡുകൾ തപാലിൽ ലഭിക്കുമ്പോൾ പത്തനംതിട്ട ഓമല്ലരിൽ നൂറ്റാണ്ടിലധികമായി തലമുറകൾക്ക് വിദ്യ പകർന്നു നൽകുന്ന വിദ്യാലയ മുത്തശ്ശിയെപ്പറ്റി അദേഹം അറിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
സ്കൂളിലെ പുതുതലമുറയുടെ സ്നേഹപൂർവ്വമായ ആശംസകൾ എം ടി വാസുദേവൻ നായർ എന്ന മലയാളത്തിന്റെ മഹാ സാഹിത്യകാരൻ ഹൃദയപൂർവ്വം സ്വീകരിക്കുമെന്നുമുള്ള സന്തോഷത്തോടെയാണ് വിദ്യാർത്ഥികൾ ആശംസാ കാർഡുകൾ പോസ്റ്റ് ചെയ്തത്. സ്ക്കൂൾ എച്ച് എം സ്മിതാ കുമാരി വിദ്യാരംഭം കൺവീനർ ക്രസന്റ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു
പ്രിയ കഥാകാരന്റെ നവതി ആഘോഷം വിവിധ രീതിയിൽ ആഘോഷിക്കുകയാണ് മലയാളക്കരയാകെ. വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്തും ആഘോഷ കൂട്ടായ്മകൾ സംഘടിപ്പിച്ചും ഡോക്യുമെന്‍ററികളും പുസ്തക ചർച്ചകളും നടത്തിയും മലയാളക്കരയാകെ കഥാ വിസ്മയത്തിന്‍റെ നവതി ഉത്സവമാക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...