New LockDown Relaxations: കോവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലായിരിക്കും കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നത്.
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലായിരിക്കും കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നത്. 15ല്‍ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. അതേസമയം ഇന്നലെ സംസ്ഥാനത്ത് ഇന്നലെ 8063 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു . തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...