തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര തീരുമാനത്തോട് സി.പി.എമ്മിൻറെ വനിതാ സംഘടനകൾക്ക് എതിർപ്പ്.  വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ കോൺഗ്രസ്സ് (AIDWA) വിയോജിക്കുന്നതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങൾ


വിവാഹപ്രായം ഉയർത്തുന്നത്  ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന്  കാരണമാകും എന്നും നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി  പ്രവർത്തിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.


18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് AIDWA മുമ്പ് ആവശ്യപ്പെട്ടിരുന്നു. 



ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.


അതിനൊപ്പം തന്നെ 21-ാം വയസ്സിൽ വിവാഹിതരാകുകയും അതിനുശേഷം കുട്ടികൾ ഉണ്ടാകുന്നതും വഴി മാതൃ -ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപെടുത്താൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.


മറ്റൊരു ലീഗെന്ന് പ്രതികരണങ്ങൾ


കേന്ദ്ര നിലപാടിനെ എതിർത്ത മുസ്ലിം ലീഗിന് സമാനമായാണ് സിപിഎം ഇടപെടുന്നതെന്നാണ് പോസ്റ്റിന് ലഭിച്ച കമൻറുകൾ. ഇതൊന്ന് സൈബർ സഖാക്കളെ പറഞ്ഞ്  മനസിലാക്കുമോ എന്നടക്കം കമൻറുകളുണ്ട്. വിഷയത്തിൽ സി.പി.എംമ്മിൻറ മലക്കം മറിച്ചിൽ വലിയ വിവാദത്തിലേക്കാണ് എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.