സി.പി.എം പറയുന്നു വിവാഹപ്രായം 21 വേണ്ട: കോൺഗ്രസ്സ് പറയുന്നു എതിർക്കണം?
ഇന്നലെ പി.ബി. അംഗം വൃന്ദാകാരാട്ടും പ്രായം കൂട്ടുന്നതിനെ പ്രതികൂലിച്ച് രംഗത്ത് വന്നിരുന്നു
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. പ്രായം 18-ൽ നിന്നും 21 ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദുരൂഹമാണെന്നും അതിൻറെ ആവശ്യം ഇല്ലെന്നുമാണ് കൊടിയേരി ഡൽഹിയിൽ വ്യക്തമാക്കിയത്.
ഇന്നലെ പി.ബി. അംഗം വൃന്ദാകാരാട്ടും പ്രായം കൂട്ടുന്നതിനെ പ്രതികൂലിച്ച് രംഗത്ത് വന്നിരുന്നു. ശാരീക,മാനസിക പ്രശ്നങ്ങളാണ് സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ട് വെച്ച കാര്യങ്ങൾ.
ALSO READ: വിവാഹപ്രായം കൂട്ടിയതിൽ സി.പി.എം വനിതാ സംഘടനക്ക് എതിർപ്പ്: ശരിക്കും ലീഗ് എതാണെന്ന് ജനം
വിഷയത്തിൽ കോൺഗ്രസ്സിനും സ്വഭാവികമായ എതിർപ്പ് തന്നെയാണ്. നിലപാട് അറിയിക്കാൻ വിവിധ ജനറൽ സെക്രട്ടറിമാരാട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് ഇരു സഭകളിലും അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനാൽ തന്നെ വിയോജനത്തിൽ കുറഞ്ഞ ഒരു പ്രതികരണങ്ങളും ഉണ്ടാവില്ലെന്ന് ചുരുക്കം.
ALSO READ: Marriage Age: 15 വയസുകാരിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ട്, പിന്നെന്തിന് വിവാഹ പ്രായം ഉയര്‍ത്തണം?
നിയമപരമായ ഭേദഗതി ഇനി പാർലമെൻറിൽ എത്തുന്നതോടെ പ്രശ്നം പിന്നെയും രൂക്ഷമാവും. നിയമം പാസ്സാവുന്നതോടെ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ പ്രതിഷേധത്തിലേക്ക് കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...