തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ ഒ സി ക്ക് വേണ്ടി അലയേണ്ടതില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ  ഗതാഗത വകുപ്പിന്റെ 'വാഹൻ' വെബ്  സൈറ്റുമായി  ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനത്തിന്റെ ബാങ്ക് വായ്പാ  സംബന്ധമായപൂർണ്ണ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകും. വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് 'നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ്' ലഭിക്കുവാനും അത് ആർടിഒ ഓഫീസിൽ സമർപ്പിക്കുവാനും  അല്ലെങ്കിൽ അത്  അപ്‌ലോഡ് ചെയ്യുവാൻ ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും  വാഹന ഉടമകൾക്  ബുദ്ധിമുട്ടാണെന്ന്  നിരവധി പരാതികൾ ഉയർന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനം.


Also Readരണ്ട് വാക്‌സിൻ എടുത്തവർക്ക് ഇനി RTPCR വേണ്ട; ആഭ്യന്തര യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി കേന്ദ്രം 


ഇനി വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം 'വാഹൻ' സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ  'വാഹൻ'സൈറ്റിൽ നൽകും. സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം.


ALSO READ: Chef Naushad: ഹൃദയം നിറയെ സ്നേഹവും, വയറ് നിറയെ രുചികളും ബാക്കി വെച്ച് നൗഷാദ് വിട പറഞ്ഞു


ഒരുമാസത്തിനുള്ളിൽ  വാഹനങ്ങളുടെ വായ്പ വിവരങ്ങൾ  'വാഹൻ' വെബ് സൈറ്റിൽ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന്  ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി മന്ത്രി ആന്റണി രാജു   പറഞ്ഞു. പുതിയ സംവിധാനം നിരവധി പേർക്കാണ് പ്രയോജനം ലഭിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.