ആലപ്പുഴ: നവജാത ശിശുവിന് അസാധാരണ വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ​​ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് കേസ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന അനീഷ് - സുറുമി ദമ്പതികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സ്കാനിങ്ങിൽ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. പ്രസവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കാണിച്ചതുമെന്ന് പരാതിയിൽ പറയുന്നു. 


Read Also: സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതി


ഗർഭകാലത്ത് കടപ്പുറം വനിത ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. പല തവണ സ്കാൻ ചെയ്തിട്ടും ​ഗർഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താൻ സാധിക്കാത്തത് ഡോക്ടർമാരുടെ വീഴ്ചയെന്നാണ് പരാതി. 


ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിന് ഉള്ളത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല. ചെവി കേൾക്കുന്നില്ല. കാലിനും കൈക്കും വളവുണ്ട്. വായ തുറക്കില്ല. ഹൃദയത്തിന് ദ്വാരം. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം. മലർത്തി കിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും. 


സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് പ്രാഥമിക റിപ്പോർട്ട് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ​ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.