ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: നെയ്യാറ്റിൻകര മരിച്ച ദമ്പതികളുടെ മകൻ ആശുപത്രിയിൽ
കുട്ടി ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇളയ മകന്‍ രാഹുല്‍ രാജും അവശതയിലാണ്.ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇളയ മകന്‍ രാഹുല്‍ രാജും അവശതയിലാണ്.ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രഞ്ചിത്ത് തളര്‍ന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാ തളർന്ന വീഴുകയായിരുന്നു. രണ്ടുദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതും,മാനസിക സമ്മർദ്ദവുമാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.രഞ്ചിത്ത് ഇപ്പോൾ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Also Read: മാവേലിക്കരയിൽ New Year ആഘോഷങ്ങൾക്കായി കരുതിയ 30 കിലോ കഞ്ചാവ് പിടികൂടി; യുവതി അറസ്റ്റിൽ
അതിനിടയിൽ നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയല്‍വാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു Police നടപടി.
തര്‍ക്ക ഭൂമിയില്‍ പൊലീസ് ഒഴിപ്പിക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് Rajan ഭാര്യ അമ്പിളിയും തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. ആകെയുള്ള മൂന്ന് സെന്റ് ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ സമനില തെറ്റിപ്പോയെന്നും ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും Police ലൈറ്റര്‍ തട്ടിപ്പറിച്ചപ്പോള്‍ തീ പടരുകയായിരുന്നെന്നും രാജന്‍ തന്റെ മരണമൊഴിയില്‍ പറയുന്നു. ഗുരുതരമായ പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അതേസമയം അനാഥരായ കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി Pinarayi vijayan അറിയിച്ചു. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും. കുട്ടികളുടെ പഠനച്ചിലവുകള്‍ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy