Nia Arrest: പ്രമുഖരെ അടക്കം നിരവധി പേരെ വധിക്കാൻ ഐ.എസ്. തീവ്രവാദികൾ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ
ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐ.എ.സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം തുടങ്ങി നിരവധി കേസുകളാണ് ഇവർക്കെതിരെ ചുമത്തുന്നത്
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിയിലായ ഐ.എസ് (ISIS Militant) പ്രവർത്തകരിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായതായി സൂചന. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കേരളത്തിൽ നിന്നുള്ള മുഹമ്മദ് അമീന്‍(അബു യഹിയ), ഡോ. റഹീസ് റഷീദ് എന്നിവരെയാണ് ദേശിയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലാകെ പത്ത് ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി (NIA) പരിശോധന നടത്തിയത്. ജമ്മുകശ്മീരിലേക്കും ഇവർ റിക്രൂട്ട്മെൻറിന് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ഇതിനായി ചില തീവ്രവാദ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികളുമായും ഇവർ ചർച്ച നടത്തിയിരുന്നതായും സൂചന ഉണ്ട്. കേരളത്തിലും കര്‍ണാടകയിലും പ്രമുഖരായ ചിലരെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു.
ALSO READ: ത്രീവ്രവാദ ബന്ധം: തൃശൂരും കോഴിക്കോടുമായി 7 ഇടത്ത് NIA യുടെ പരിശോധന
യുഎപിഎ (UAPA) രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐ.എ.സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം തുടങ്ങി നിരവധി കേസുകളാണ് ഇവർക്കെതിരെ ചുമത്തുന്നത്. യുവാക്കളെ സ്വാധീനിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...