തിരുവനന്തപുരം:കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ ശക്തമാണ് എന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് പലയിടങ്ങളിലും തീവ്രവാദ സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.


സ്വര്‍ണ്ണകള്ളക്കടത്തില്‍ നിന്ന് ലഭിക്കുന്ന പണം തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 
എന്‍ഐഎ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.


കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ്ഐഎസ് സാന്നിധ്യം ശക്തമാണ് എന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടുണ്ടായിരുന്നു.


പിന്നാലെ സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ സംബന്ധിച്ച പൂര്‍ണ്ണമായ വിവരം എന്‍ഐഎ ശേഖരിക്കുകയായിരുന്നു.


സംസ്ഥാനത്ത് നിന്നും നിരവധി പേരാണ് ഐഎസ്ഐഐസില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനില്‍ എത്തിയത്,കേരളത്തില്‍ നിന്ന് 
എത്തിയവര്‍ അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളില്‍ പോലും പങ്കെടുക്കുന്ന സാഹചര്യമാണുള്ളത്.


Also Read:ശിവശങ്കറിന് അപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷണം!


 


ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്ലീപ്പിംഗ് സെല്ലുകളെ സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നത്.


സംസ്ഥാനത്ത് പല മേഖലകളിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന് എന്‍ഐഎ യ്ക്ക് 
വിവരം ലഭിച്ചിട്ടുണ്ട്,ഇത് കൂടി കണക്കിലെടുത്ത് കൊണ്ടാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.