NIA Raid: പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
PFI Workers: വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ ഒരേ സമയത്താണ് പരിശോധന നടത്തിയത്. തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടിയെ ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിലെടുത്തു.
മലപ്പുറം: പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ ഒരേ സമയത്താണ് പരിശോധന നടത്തിയത്. തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടിയെ ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിലെടുത്തു.
പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നാലുപേരുടെ വീടുകളിലായിരുന്നു എൻഐഎ ഇന്നുരാവിലെ ഒരേ സമയം പരിശോധന നടത്തിയത്. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ ,രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
ALSO READ: Crime: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ
പ്രാദേശിക പോലീസിനെ വിവരം അറിയിക്കാതെയായിരുന്നു അപ്രതീക്ഷിതമായുള്ള എൻഐഎ റെയ്ഡ്. പി എഫ് ഐയിൽ പ്രവർത്തിച്ചിരുന്നവരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു നടപടി. റെയ്ഡിനെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന യാഹുട്ടിയെ കസ്റ്റഡിയിലെടുത്തു.
ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി തിരൂര്‍ ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ചു. മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രം ഈ മാസം ആദ്യം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ കാലം മുതൽ തന്നെ പ്രവർത്തിച്ചിരുന്ന കേന്ദ്രമായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...