സംസ്ഥാന വ്യാപകമായി 56 പിഎഫ്ഐ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ എൻഐഎ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാംനിര നേതാക്കളെ തേടിയാണ് എൻഐഎ സംഘം സംസ്ഥാനത്ത് റെയ്‌ഡ്‌ നടത്തുന്നത്. ഇന്ന്, പുലർച്ച മുതലാണ് ദില്ലിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്‌ഡ്‌ ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും, ലഘുലേഖകളും, സിംകാർഡുകളും, പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രത്യേക  പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിനും പരിശോധനകൾക്കുമായി ലോക്കൽ പോലീസിന്റെ സഹായവും എൻഐഎ സംഘത്തിന് ലഭിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.


ALSO READ: NIA RAid: എൻഐഎ റെയ്ഡ് വിവരം ചോർന്നു? പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങി; വിവരം ചോർന്നത് പത്തനംതിട്ടയിൽ


അതേസമയം റെയ്ഡ് വിവരം ചോർന്നതായി സംശയം ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പത്തനംതിട്ടയിലാണ് എൻഐഎയുടെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ പോപ്പുലർ ഫ്രണ്ടിന്റെ മുൻ നേതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതാണ് റെയ്ഡ് വിവരം ചോർന്നെന്ന സംശയം ബലപ്പെടുത്തുന്നത്. കഴിഞ്ഞ തവണ സംസ്ഥാന പോലീസിനെ അറിയിക്കാതെയായിരുന്നു എൻഐഎ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്.


ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു റെയ്ഡ്. ഇതാണ് റെയ്ഡ് വിവരം ചോരാന്‍ ഇടയാക്കിയതെന്നും സംശയം ഉയരുന്നുണ്ട്. മുൻപ് സിആർപിഎഫിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ തവണ എൻഐഎ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്. അതീവഗൗരവ സ്വഭാവമുള്ള വിവര ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. റെയ്ഡ് വിവരം ചോർന്നത് എൻഐഎ ​ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം ഉണ്ടാകുമെന്നുമാണ് സൂചന.


ഇന്ന് രാവിലെയാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. എന്‍ഐഎ ബം​ഗളൂരു, ഡല്‍ഹി യൂണിറ്റുകളും കേരളത്തിലെത്തിയിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് എൻഐഎ സംഘം എത്തിയത്. എൻഐഎ ഡിവൈഎസ്പി ആർകെ പാണ്ഡെയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.