Night travel ban | ഇടുക്കിയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു; വിനോദ സഞ്ചാരത്തിനും ക്വാറി പ്രവർത്തനങ്ങൾക്കും നിരോധനം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
ഇടുക്കി: ഇടുക്കിയിലേക്കുള്ള രാത്രി യാത്ര (Night travel) നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തവയ്ക്കാൻ നിർദേശം. വിനോദ സഞ്ചാരം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനങ്ങൾ എന്നിവയ്ക്കും നിരോധനം. സംസ്ഥാനത്ത് അതിശക്തമായ മഴ (Heavy rain) തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
ഇടുക്കി അണക്കെട്ട് ഉച്ചയോടെ തുറന്നിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്.
ALSO READ: Idukki Dam Opens : ഇടുക്കി ഡാം തുറന്നു, ഈ വർഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്
പെരിയാറിന്റെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം രണ്ടാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. കഴിഞ്ഞ മാസം ഒക്ടോബർ 19ന് ഇടുക്കി അണക്കെട്ട് തുറന്നിരുന്നു. മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതമാണ് അന്ന് ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടും തുറക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...