Nipah: നിപ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി പിൻവലിച്ചു
Kozhikode Nipah Updates: ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കോഴിക്കോട്: ജില്ലയിൽ നിപ വ്യാപനം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അനിശ്ചിതകാല അവധി അധികൃതർ പിൻവലിച്ചു. ഈ മാസം 18 മുതല്‍ 23 വരെയാക്കി അവധി ചുരുക്കി. ഈ ദിവസങ്ങളില്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ മായി മാത്രം നടത്തും. അനശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതിപടര്‍ത്തുന്ന സാഹചര്യം കണക്കിലെടുത്താണ് അവധി ഈ രീതിയിൽ ചുരുക്കിയത്. ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. സെപ്തംബർ 18ന് തിങ്കളാഴ്ച്ച നടത്താനിരുന്ന പൊതു പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.
ALSO READ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്
അതേസമയം കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ വിവിധ ആശുപത്രികളിലായി നിപ ബാധിച്ച നാല് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. പതിനൊന്ന് സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ് ആയി. നിലവിൽ രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടന്നു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...