Nipah: നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി
Nipah holiday for educational Institutions in kozhikode: നിലവിൽ നിപ ബാധിച്ച് നാല് പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
കോഴിക്കോട്: നിപ രോഗവ്യാപനം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ഇത് ബാധകമാണ്. അംഗൻവാടി, മദ്രസ, ട്യൂഷൻ സെൻ്റർ, കോച്ചിംഗ് സെൻ്റർ എന്നിവയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂർണ്ണമായി അടച്ചിടമെന്നാണ് നിർദ്ദേശം. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. നിപയെ പ്രതിരോധിക്കുന്നതിനു വേണ്ടി പ്രതിരോധ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ നിപ ബാധിച്ച് നാല് പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. പതിനൊന്ന് സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവ് ആയി. നിലവിൽ രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...