Nipah Alert: കോഴിക്കോട്ടെ നിപ്പ ബാധ, തമിഴ്നാടും ജാഗ്രതയിൽ അതിർത്തിയിൽ പരിശോധന
കേരളവുമായി തമിഴ്നാട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ വിവിധ വാണിജ്യ ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധയാണ് നടത്തുന്നത്
തിരുവനന്തപുരം : അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലക്കാർക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചവ്യാധികൾ ഉടൻ അറിയിക്കാൻ തദ്ദേശസ്ഥാപന മേധാവികളോട് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോഴിക്കോട്ടെ നിപ്പ ബാധ കണക്കിലെടുത്താണ് പുതിയ നടപടികൾ.
കേരളവുമായി തമിഴ്നാട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ വിവിധ വാണിജ്യ ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധയാണ് നടത്തുന്നത്. ഇറച്ചിക്കോഴി, പാൽ,പഴം,പച്ചക്കറി തുടങ്ങി ലോഡുകൾ സിഹ ഭാഗവും എത്തുന്നത് തമിഴ്നാടിൽ നിന്നാണ്. ഇതെല്ലാം പ്രതിസന്ധിയിലായേക്കുമെന്നാണ് സൂചന. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. 27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് എത്തിയത്.
ALSO READ: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
നിപ (Nipah) സ്ഥിരീകരിച്ച സഹാചര്യത്തിൽ മരിച്ച പന്ത്രണ്ടുക്കാരന്റെ വീട് ഉൾപ്പെടുന്ന വാർഡ് അടച്ചു. ഈ പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിലാണ്, ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡാണ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...