തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാ​ഗ്രത. കേരള തമിഴ്നാട് അതിർത്തിയിൽ വാഹനങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനത്തിലെ യാത്രക്കാരെ കളിയാക്കാവിള അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ പ്രവർത്തകർ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ്സുകളും ടൂറിസ്റ്റ് ബസുകളും ഉൾപ്പെടെയുള്ളവയിൽ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ മുതലാണ് തമിഴ്നാട് പരിശോധന കർശനമാക്കിത്. തമിഴ്നാട് പോലീസും, ആരോഗ്യ വകുപ്പും സംയുക്തമായിട്ടാണ് പ്രവർത്തങ്ങൾ നടത്തുന്നത്.


2020 മാർച്ച്‌ 14ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തിയിൽ ഇത്തരത്തിൽ അന്തർസംസ്ഥാന യാത്രക്കാരെ ആരോഗ്യ പരിശോധന നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക‌് കടത്തി വിട്ടിരുന്നു. തുടർന്ന് കോവിഡ് നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് അതിർത്തികൾ വീണ്ടും തുറന്ന് യാത്ര പൂർവ്വ സ്ഥിതിയിൽ ആയത്. എന്നാൽ ഒരിടവേളക്ക് ശേഷം കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.


Also Read: Kerala Nipah Updates: രോഗ ലക്ഷണങ്ങളുള്ള 11 പേരുടെ ഫലം ഇന്ന്, ആശങ്കയിൽ കോഴിക്കോട്


അതേസമയം രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരുടെ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കൂടുതൽ പേർക്ക് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതയാണ് തുടരുന്നത്. അയച്ച സാമ്പിളുകളിൽ ബുധനാഴ്ച ഒരാൾ കൂടി പോസിറ്റീവായിരുന്നു.


ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ ജില്ലയിൽ  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ വിവാഹം അടക്കമുള്ള ചടങ്ങുകള്‍ നടത്തുന്നതിന് പോലീസ് സ്റ്റേഷനിൽ നിന്നും അനുമതി മുൻകൂറായി വാങ്ങണം. നിലവിൽ ഇതുവരെ 5 പേര്‍ക്കാണ് കോഴിക്കോട് നിപ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർ ചികിത്സയിൽ തുടരുകയുമാണ്.


കർശന നിയന്ത്രണമുള്ള കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിൽ കണ്ടെയിന്‍സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങൾ സന്ദര്‍ശിക്കാനോ കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഇവിടങ്ങളിൽ പ്രവർത്തിക്കാൻ പാടുള്ളു. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആള്‍ക്കൂട്ടം എന്നിവയും ഒഴിവാക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.