കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടി ആടുമേയ്ക്കാന്‍ പോകാറുണ്ടായിരുന്നെന്നും പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കാര്യമായില്ലെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്തു ദിവസം മുൻപാണ് ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരനിൽ നിപ (Nipah)  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്.  രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില ഗുരുതരമാകുകയും മണിക്കൂറുകൾക്കകം കുട്ടി മരണമടയുകയുമായിരുന്നു.  


Also Read: നിപ വ്യാപനം തീവ്രമാകില്ല; ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തും: കേന്ദ്ര സംഘം 


പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ മറ്റാരെങ്കിലും നിന്നാണോയെന്ന് ഇപ്പോഴും അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമാണ്. 


ഇന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മരിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തും. വീട്ടിലെത്തുന്ന സംഘം നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. ഒപ്പം പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇനി വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽപ്പെടുന്നു എന്നത് കണ്ടെത്തണം.  


Also Read: Nipah Virus: ആശങ്കയിൽ കേരളം; ഉറവിടം അവ്യക്തം; റംബൂട്ടാൻ കഴിച്ചെന്ന് കരുതുന്നയിടം കേന്ദ്രസംഘം സന്ദർശിച്ചു!


കൂടാതെ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം അറിയാൻ കഴിയും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.