കോഴിക്കോട്: ജില്ലയിലെ നിപ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എന്‍ഐടി ക്ലാസുകള്‍ അവസാനിപ്പിച്ചു. അതിനൊപ്പം നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി അധികൃകർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണങ്ങൾ ആരംഭിച്ച് ഇത്രയും ദിവസവും ക്ലാസ്സുകൾ നടത്തിയിരുന്നു. കണ്ടെന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടില്ലെന്ന വാദമുയർത്തിയാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയും സംഭവം ആരോ​ഗ്യമന്ത്രി അറിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ ക്ലാസ്സുകൾ അവസാനിപ്പിക്കുന്നതായി തീരുമാനമെടുത്തത്. എന്‍ഐടിയില്‍ ക്ലാസുകള്‍ തുടരുന്നത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന മന്ത്രി വീണാ അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം,  തുടര്‍ച്ചയായ രണ്ടാം ദിവസവും കോഴിക്കോട് ജില്ലയിൽ നിപ കേസുകളിൽ ആശ്വാസം. പരിശോധിച്ച 42 സാമ്പിളുകളുടെ ഫലങ്ങൾ കൂടി ഇപ്പോൾ നെ​ഗറ്റീവ് ആയി. കൂടാതെ തിരുവനന്തപുരത്ത് നിപ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥിയുടെ പരിശോധനാഫലം നെഗറ്റീവാണ്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.