തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ സാമ്പിൾ തോന്നയ്ക്കലിലേക്ക് പരിശോധനയ്ക്ക് അയക്കും. ആശങ്ക വേണ്ടെന്ന്  മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സ്ത്രീയും പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കാട്ടാക്കട സ്വദേശിയുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് വന്നിരുന്നു. അതേസമയം, നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ഇതുവരെ പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്ന് ലഭിച്ച പരിശോധന ഫലങ്ങൾ നെഗറ്റീവായെന്നും മന്ത്രി പറഞ്ഞു. 


ALSO READ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി പിൻവലിച്ചു


ഇന്ന് നിപ രോ​ഗലക്ഷണങ്ങളുമായി അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. കൂടുതൽ പേരുടെ പരിശോധനാ ഫലം വരാനുണ്ട്. നിപ ബാധിച്ച കുട്ടിക്ക് ചികിത്സ സഹായം നൽകും. നിപയിൽ നിലവിൽ രണ്ടാം തരംഗം ഇല്ല. വരാനുള്ള പരിശോധന ഫലങ്ങൾ രാത്രിയോട് കൂടി എത്തും എന്നാണ് പ്രതീക്ഷ. അവസാനം പോസിറ്റീവായ രോഗിയെ പരിശോധിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് രോഗലക്ഷണമുണ്ടെന്നും നിപ രോഗബാധ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. 


നിപ രോ​ഗബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന അവധി ഈ മാസം 23 വരെയാക്കി ചുരുക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെയാണ് അവധി. അനിശ്ചിതകാല അവധി പ്രഖ്യാപനം ആളുകൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി തിരുത്തിയത്. ഈ മാസം 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.