കോഴിക്കോട്: കോഴിക്കോട്ട് ടാങ്കർ ലോറിയിൽ നിന്ന് നൈട്രജൻ വാതകം ചോർന്നു. കുന്നമംഗലം ടൗണിൽ വെയ്‌ബ്രിജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽ നിന്നാണ് നൈട്രജൻ വാതകം ചോർന്നത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വാതകം ചോർന്നതിൽ അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്ന് വെളുത്ത പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം വാഹനത്തിലെ ജീവനക്കാർ പുറത്ത് പോയിരിക്കുകയായിരുന്നു.


ALSO READ: K Sudhakaran: സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലന്‍സ്; നോട്ടീസ് അയച്ചു


വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർ ഫോഴ്സ് സംഘവും ലോറി ജീവനക്കാരും ചേർന്ന് വാൽവ് അടച്ച് ചോർച്ച തടഞ്ഞു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റീഫിൽ ചെയ്യുന്ന ടാങ്കർ ലോറിയിലെ വാൽവിനാണ് ചോർച്ചയുണ്ടായത്.


ടാങ്കറിനകത്തെ മർദം കൂടുമ്പോൾ ഓട്ടോമാറ്റിക് സംവിധാനം വഴി ചെറിയ അളവിൽ നൈട്രജൻ പുറത്ത് വന്നതാണെന്നാണ് ജീവനക്കാർ പറയുന്നത്. ഈർപ്പവും കാലാവസ്ഥയിലെ മാറ്റവും മൂലം അന്തരീക്ഷത്തിൽ വാതകം തങ്ങി നിൽക്കുന്നതിനാലാണ് വലിയ ചോർച്ച ഉണ്ടായെന്ന തോന്നൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.