Thiruvananthapuram : സംസ്ഥാനത്ത് ലോക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വന്നു. രോഗവ്യാപനം അതി രൂക്ഷമായ ഭാഗങ്ങളിൽ ഒഴിച്ചുള്ള പ്രദേശങ്ങളിൽ അർദ്ധരാത്രി മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് ഇന്ന് മുതൽ നിയന്ത്രണം.


ALSO READ: Kerala Unlock : സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും; ബെവ്‌ക്യൂ ആപ്പ് ഉപയോഗിക്കില്ല


 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 8 മുതൽ 20 ശതമാനം (‘ബി’ കാറ്റഗറി) വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു (‘സി’ കാറ്റഗറി) മുകളിൽ ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ (‘ഡി’ കാറ്റഗറി) കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക.


ALSO READ: Kerala COVID Update : വീണ്ടും പതിമൂവായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനം


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  8 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവിധ പ്രവർത്തനങ്ങളും അനുവദിച്ചിട്ടുണ്ട്. എന്നാൽ 30 ശതമാനത്തിൽ (‘ഡി’ കാറ്റഗറി) കൂടുതലുള്ള രോഗവ്യാപനം ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.


അതെ സമയം ടി.പി.ആർ നിരക്ക് 8 നും 20 നും (‘സി’ കാറ്റഗറി) ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. അതുകൂടാതെ  മദ്യ വിൽപന ഇന്ന് മുതൽ പുനരാരംഭിച്ചു. ആദ്യം ബെവ്‌ക്യൂ ആപ്പ് (BevQ App) ഉപയോഗിച്ച് സ്ലോട്ടുകൾ  ചെയ്തായിരിക്കും വില്പന എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രായോഗിക പ്രശ്‌നങ്ങൾ മൂലം ആപ്പ് ഒഴിവാക്കി നേരിട്ട് മദ്യവില്പന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.


ALSO READ: Kerala Unlock : തിരുവനന്തപുരം ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ


നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (എ കേറ്റഗറി സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും (ബി കാറ്റഗറിയി) തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. 


ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ (ഡി കാറ്റഗറി) നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.