COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. കൂടാതെ, മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. 


ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്, അതുപോലെതന്നെ മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്ന് കോടതി പറഞ്ഞു.


കുമ്പസാരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. കുമ്പസാരം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല എന്നും കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണം എന്നത് വിശ്വാസികളുടെ സ്വാതന്ത്യമാണെന്നും കോടതി പറഞ്ഞു.


കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. 


എല്ലാവരും പള്ളിയുടെ നിയമങ്ങൾ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഈശ്വരനില്‍ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി. 


ഒരു വിശ്വാസത്തിൽ ചേർന്നിട്ടു, അതിൽ തിന്മകൾ കണ്ടാൽ, അതുപേക്ഷിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു.