Gold Rate Today: പുതിയ ഉയരങ്ങള്‍ തേടുന്നതിനിടെ അല്പം വിശ്രമിക്കുകയാണ് സ്വര്‍ണവില ഇന്ന്.  തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില. അതിനുശേഷം നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് വിപണിയില്‍ മാറ്റമില്ല എങ്കിലും ഒരു പവന്‍ സ്വര്‍ണം (8 ഗ്രാം) വാങ്ങാന്‍ 42,000 രൂപ നല്‍കേണ്ടിവരും. ഈ മാസത്തിന്‍റെ  തുടക്കത്തിലും ഇതേ നിരക്കിൽ തന്നെയാണ് കേരളത്തിൽ സ്വർണവിപണനം നടന്നത്. 


Also Read:  RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും


ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്  5,275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,355 രൂപയാണ്.  
  
അതേസമയം, കഴിഞ്ഞ കുറേ ദിവസങ്ങളായി ആഗോളതലത്തിലും സ്വര്‍ണ വിലയില്‍ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം മറികടക്കാനുള്ള ലക്ഷ്യത്തിലാണ് പലിശ നിരക്ക് കൂട്ടിയത്.


Also Read:  Oommen Chandy Health: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ബെം​ഗളൂരുവിലേക്ക് ഉടൻ മാറ്റില്ല


2023 തുടക്കം മുതല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്. 


അതേസമയം, ഫെബ്രുവരിയിലും അതേ നില തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 41,920 രൂപയായിരുന്നു. ഫെബ്രുവരി 4, 5 തിയതികളില്‍ ആയിരുന്നു ഇത് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ നിരക്ക്  ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 42,880 രൂപയാണ്.   


അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 74  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
 
കേന്ദ്രബജറ്റ് അവതരിപ്പിച്ച ബുധനാഴ്ച മുതല്‍ സ്വര്‍ണവിപണിയില്‍ കാര്യമായ മാറ്റം കാണുന്നുണ്ട്.  ബജറ്റില്‍  ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് 3%  നികുതി വര്‍ദ്ധിപ്പിച്ചു. മുന്‍പ്  22 % ആയിരുന്ന ഇറക്കുമതി നികുതി 25% ആയി ഉയര്‍ത്തി. കൂടാതെ ഇറക്കുമതി തീരുവയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 15% ആണ് ഇറക്കുമതി തീരുവ. 3% ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോല്‍ ഇത് 18% മായി ഉയരും. അതായത്, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം..


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.