കോഴിക്കോട് (Kozhikode): എപി അബ്ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാക്കിയതിൽ നേതാക്കൾക്കിടയിൽ യാതൊരു ഭിന്നതയുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ് (M.T.Ramesh).  


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനപക്ഷങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടി (Abdullakutty)യെന്ന് പറഞ്ഞ അദ്ദേഹം ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്നാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ നിന്നും തെളിയുന്നതെന്നും പറഞ്ഞു.  


Also read: BJP: സംഘടനാ തല നേതൃമാറ്റത്തില്‍ അസംതൃപ്തി, വിമതര്‍ തലപൊക്കുന്നു


വീട്ടിലേക്ക് അതിഥിയായി വരുന്നവരെ കസേര ഇട്ട് സ്വീകരിക്കുന്നതാണ് ബിജെപിയുടെ രീതിയെന്ന് പറഞ്ഞ എം ടി രമേശ് (M.T.Ramesh) ഇക്കാര്യത്തിൽ നേതാക്കളുടെ ഇടയിൽ യാതൊരു ഭിന്നതയും ഇല്ലെന്നും അറിയിച്ചു.  മാത്രമല്ല കോലീബി സഖ്യം എന്ന സിപിഎം ആരോപണം വിലപ്പോവില്ലെന്നും  അദ്ദേഹം പറഞ്ഞു.   


മതന്യൂനപക്ഷങ്ങളെ ബിജെപി (BJP)യിൽ നിന്ന് അകറ്റാൻ സിപിഎമ്മിനും കോൺഗ്രസിനും കഴിയില്ലെന്ന് പറഞ്ഞ എം. ടി. രമേശ് (M.T.Ramesh)ലൈഫ് മിഷൻ  അഴിമതി അന്വേഷിക്കുന്നതിൽ സിപിഎം (CPM) അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലയെന്നും ഇത് അഴിമതി നടന്നുവെന്നതിന്റെ തെളിവാണെന്നും ആരോപിച്ചു.