ഓണക്കാലത്ത് ട്രാഫിക് നിയമ൦ ലംഘിച്ചാല്‍ പിഴയില്ല!!
ഓണക്കാലത്ത് പ്രത്യേക ഇളവുമായി സംസ്ഥാന സര്‍ക്കാര്‍!! ട്രാഫിക് നിയമ൦ ലംഘിച്ചാല്‍ പിഴയീടാക്കില്ല!!
തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക ഇളവുമായി സംസ്ഥാന സര്‍ക്കാര്‍!! ട്രാഫിക് നിയമ൦ ലംഘിച്ചാല്‍ പിഴയീടാക്കില്ല!!
ഓണക്കാലത്ത് ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴയീടാക്കില്ലെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്. ഓണക്കാലത്ത് പിഴയീടാക്കുന്നതിനുപകരം ബോധവത്കരണം മാത്രമേ നടത്തുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ഗതാഗത നിയമ ഭേദഗതിയില്‍ ഇളവ് വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പിഴയിനത്തില്‍ ലഭിച്ചത്.
സംസ്ഥാനത്ത് പിഴയിനത്തില്‍ 46 ലക്ഷം രൂപ ലഭിച്ചതായി മോട്ടോര്‍വാഹന വകുപ്പ് പറഞ്ഞു.
കര്‍ശന ഗതാഗത നിയമം വന്നതിനു ശേഷം ഹെല്‍മെറ്റ്. സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെറുവാഹനങ്ങളിലടക്കം അമിത ഭാരം കയറ്റിയതിനാണ് പിഴ കൂടുതല്‍ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.