തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. കൊല്ലിച്ചവർ ഇപ്പോഴും പുറത്താണെന്നും ആരോപണം. തുടരന്വേഷണത്തിന് പരാതിയോ തെളിവോ ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആകാശിന്റെ വെളിപ്പെടുത്തൽ അറിയാതിരിക്കാൻ
അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണും ചെവിയും മൂടി നടക്കുകയാണോയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷുഹൈബ് കേസിൽ സിപിഎമ്മിന്റെ പങ്ക് സൂചിപ്പിക്കുന്ന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ  ആയുധമാക്കി. കൊല്ലിച്ചവരെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സിബിഐ അന്വേഷണത്തെ ലക്ഷങ്ങൾ ചെലവാക്കി എതിർത്തതും  കൊലയാളികൾക്ക് വേണ്ടി കുറി നടത്തിയതും പാർട്ടിയുടെ പങ്കിന് തെളിവായി പ്രതിപക്ഷം സഭയിൽ ഉയർത്തി.


പാർട്ടി കോടതിയിലും, പാർട്ടി അന്വേഷണത്തിലും തീർക്കാൻ പറ്റുന്ന കാര്യമല്ല.പോലീസ് അന്വേഷണം നിക്ഷ്പക്ഷവും നീതിയുക്തവുമെന്ന് വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. CBI  അന്വേഷണതിനുള്ള വിധി  പൊലീസിനെതിരായ വിധി ആയതിനാലാണ അപ്പീൽ നൽകിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി. ആകാശിനെ  തള്ളി പറഞ്ഞ മുഖ്യമന്ത്രി തുടരന്വേഷണം വേണ്ടെന്നും നിലപാടെടുത്തു.


കേസിൽ തുടരന്വേഷത്തിന് പുതിയ പരാതിയോ തെളിവോ ലഭിച്ചിട്ടില്ല പാർട്ടിക്ക് പുറത്തായവർ ശത്രുത മനോഭാവത്തോടെ  പെരുമാറാം  ഗുണ്ടകളുടെയും ക്വട്ടേഷൻ സഘങ്ങളുടെയും  തണലിൽ അല്ല സിപിഎം  പ്രവർത്തിക്കുന്നത്. എന്നാൽ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണും ചെവിയും മൂടി നടക്കുകയാണോ?  എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, ഷുഹൈബ് വിഷയം  ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ചോദ്യോത്തര വേളയിൽ ഉന്നയിക്കാതെ പ്രതിപക്ഷം തന്ത്രപരമായി നീങ്ങി. ചോദ്യോത്തര വേളയിൽ ചർച്ച ചെയ്ത വിഷയമെന്ന് കാണിച്ച്  അടിയന്തര പ്രമേയ നോട്ടീസിന് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.