Bus Horn Ban : `കൊച്ചിയിൽ ബസുകൾ ഹോൺ അടിക്കുന്നത് നിരോധിക്കണം` : ഹൈക്കോടതി
Horn Ban in Kochi കൊച്ചി നഗരത്തിൽ ശബ്ദ മലിനീകരണമാകും വിധം ഹോൺ അടിക്കുന്നതും മറ്റ് യാത്രക്കാർക്ക് കടന്നു പോകാൻ സാധിക്കാതെ വാഹനം ഓടിക്കുന്നതിനുമാണ് ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
കൊച്ചി : കൊച്ചി നഗരപരിധിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണവുമായി സംസ്ഥാന ഹൈക്കോടതി. കൊച്ചി നഗരത്തിൽ ശബ്ദ മലിനീകരണമാകും വിധം ഹോൺ അടിക്കുന്നതും മറ്റ് യാത്രക്കാർക്ക് കടന്നു പോകാൻ സാധിക്കാതെ വാഹനം ഓടിക്കുന്നതിനുമാണ് ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വിധിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവിറക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർക്കും മോട്ടോർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി.
പെരുമ്പാവൂർ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ നൽകിയ ഹർജിമേലാണ് സ്വകാര്യ ബസുകൾക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവൽ വിധിച്ചത്. മറ്റ് വാഹനങ്ങൾക്ക് പോകതക്കവിധം ബസും ഓട്ടോയും ഇടത് വശം ചേർന്ന് പോകണമെന്ന് കോടതി വ്യക്തമാക്കി. ഇനിമുതൽ നഗരപരിധിയിൽ ബസുകൾ കാതടിപ്പിക്കുന്ന തരത്തിൽ ഹോൺ അടിക്കുന്നതും വരി തെറ്റിച്ച് ബസുകൾ പായുന്നതും കാണാൻ ഇടയാക്കരുതെന്നും കോടതി അറിയിക്കുകയും ചെയ്തു.
ALSO READ : നീട്ടി ഹോൺ അടിക്കുന്നത് നിർത്തിക്കോ! ഇല്ലെങ്കിൽ MVD പൂട്ടിടും
കൂടാതെ ഓട്ടോറിക്ഷകൾ തോന്നുന്ന ഇടങ്ങളിൽ വെച്ച് യാത്രക്കാരെ കയറ്റി കൊണ്ട് പോകുന്നതും നിർത്തലാക്കണം. പകരം അതാത് റിക്ഷാ സ്റ്റാൻഡുകളിൽ നിന്ന് മാത്രമെ യാത്ര അനുവദിക്കാവു എന്നും കോടതി നിർദേശം നൽകി.
ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇതൊരു ശല്യത്തേക്കാൾ ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്. 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതും കൂടാതെ 120 ഡെസിബല്ലിന് മുകളിൽ നിരന്തരം ശബ്ദം കേൾക്കുകയാണെങ്കിൽ ചെവിയുടെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.