തിരുവനന്തപുരം:  ബസ് ചാര്‍ജ് വര്‍ദ്ധവന് ഉടന്‍ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍....


COMMERCIAL BREAK
SCROLL TO CONTINUE READING

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷംമാത്രമേ ബസ് ചാര്‍ജ് വര്‍ദ്ധനവ്  സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളൂ  എന്നും മന്ത്രി വ്യക്തമാക്കി .


രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വര്‍ദ്ധനവ് നിയമപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, lock down മൂലം കമ്മീഷന് സിറ്റിംഗുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഒരുവിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം  സംബന്ധിച്ച  സര്‍ക്കാറിന് സൂചനകള്‍ ലഭിച്ചിട്ടില്ല മന്ത്രി പറഞ്ഞു.  


മുന്‍പ് 50%  വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ്ജ്  കഴിഞ്ഞ 4ന് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.  കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ പതിസന്ധി മറികടക്കുന്നതിന്  ബ​സ് ചാ​ര്‍​ജ് വര്‍ദ്ധി​പ്പി​ക്ക​ണ​മെ​ന്ന   സ്വ​കാ​ര്യ​ ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.  lock down അഞ്ചാം ഘടത്തില്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ചാ​ര്‍​ജ് വര്‍ദ്ധ​ന​വ് പി​ന്‍​വ​ലി​ച്ച​ത്. 


100% ചാര്‍ജ് വര്‍ദ്ധനയായിരുന്നു ബസ്  ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ  മാസം 50% ചാര്‍ജ്ജ്  വര്‍ദ്ധ​ന​വ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. lock down നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാരണമായിരുന്നു അത്.  100% ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാത്തതിനാല്‍,  നഷ്ടം സഹിച്ച് ബസുകള്‍ ഓടിക്കില്ലെന്ന്  സ്വകാര്യ  ബസുടമകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റി  സര്‍വീസ് നടത്താന്‍ ഉടമകള്‍ തയ്യാറായിരുന്നു. 


എന്നാല്‍, ഇപ്പോള്‍ നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. ലാഭമുള്ള റൂട്ടുകളില്‍ മാത്രമേ ഇനി മുതല്‍  സര്‍വീസ് നടത്തുകയുള്ളൂവെന്ന് ഒരുവിഭാഗം ബസ് ഉടമകള്‍ അറിയിച്ചിരിയ്ക്കുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടമില്ലാതെ ഓടിയ ബസുകള്‍ മാത്രമെ ഇനി നിരത്തിലിറങ്ങുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞു. മുഴുവന്‍ യൂണിയനുകളും യോജിച്ചാണ് തീരുമാനമെടുത്തതെങ്കിലും സര്‍വീസുകള്‍ നിര്‍ത്തുന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സര്‍ക്കാറിനെ അറിയിച്ചിട്ടില്ല.


അതേസമയം, പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംഘടനയുടെ കീഴിലുള്ള ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.