തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് വ്യക്തമാക്കി DGP ലോക്നാഥ് ബെഹ്റ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 2 കൊല്ലത്തിനിടെ സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, സീറോമലബാര്‍ സഭയുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ലൗ ജിഹാദ് സംബന്ധിച്ച സീറോമലബാര്‍ സഭ സിനഡ് നടത്തിയ പരാമർശങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ DGPയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.


സീറോമലബാര്‍ സഭ സിനഡ് പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് ശീയ ന്യൂനപക്ഷ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ISലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരും ഉണ്ടെന്ന് സീറോ  മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇത്തരത്തില്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും സിനഡ് കണ്ടെത്തി. കൂടാതെ, അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതി പേരും ക്രിസ്തുമതത്തില്‍പ്പെട്ടവരാണെന്നും സഭ വിശദീകരിക്കുന്നു.
 
കേരളത്തില്‍ ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം വളരെ ഗൗരവമായിതന്നെ കാണുകയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. 


അതേസമയം, ഈ വിഷയം വളരെ ഗൗരവമായി കാണണമെന്നും സീറോ മലബാര്‍ സഭയുടെ ആരോപണം NIA അന്വേഷിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.