COVID-19: പുതിയ കേസുകള്‍ ഇല്ല, സുപ്രീംകോടതിയുടെ അഭിനന്ദനം കരുത്ത് നല്കുന്നു, മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്നും പുതിയ കൊറോണ വൈറസ് (COVID-19) ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കൊറോണ വൈറസ് (COVID-19) ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് എന്ന് കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും ഇതില്‍ 25366 പേരും വീടുകളിലും 237 പേര്‍ ആശുപത്രിയിലുമാണ് കഴിയുന്നത്. കൂടാതെ, 57 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി ഇന്ന് 7861 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 2550 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. ഇതില്‍ 2140 സാമ്പിളുകളും നെഗറ്റീവാണ്, മുഖ്യമന്ത്രി പറഞ്ഞു
വൈറസ് ബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യത്തെ വളരെ ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് ഈയവസരത്തില്‍ വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.