പത്തനംതിട്ട: ശബരിമലയിൽ അപ്പം - അരവണ പ്രസാദ വിതരണത്തിന് നിലവിൽ പ്രതിസന്ധിയില്ലെന്നും ഏതാനും മണിക്കൂറുകൾ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡലകാലത്ത് പ്രസാദ വിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടിരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും മൂന്ന് ലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കുന്നതിനാണ് കരാർ. എന്നാൽ ഗതാഗത പ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായത്. ഡിസംബർ 22ന് വൈകിട്ട് ആറ് മണിക്ക് എത്തേണ്ട ശർക്കര ലോഡ് പിറ്റേ ദിവസം ഒൻപതുമണിയോടെയാണ് എത്തിയത്. 


ALSO READ: വാകേരിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു, ഭീതി മാറാതെ നാട്ടുകാർ


മണ്ഡലകാലത്ത് പ്രസാദ വിതരണത്തിന് തടസമുണ്ടാകാതിരിക്കാൻ അഞ്ച് ലക്ഷം കിലോഗ്രാം ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ ഡിസംബർ 25ന് വൈകിട്ട് തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ തന്നെ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മണ്ഡലപൂജാ സമയത്തും മകരവിളക്കുത്സവത്തിന്റെ സമയത്തും പ്രസാദ വിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.