കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വിവിധ സ്ഥാനാർഥികൾ സമർപ്പിച്ച 10 പത്രികകളിൽ മൂന്നെണ്ണം തള്ളി. സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് പത്രികകൾ തള്ളിയത്.യുഡിഎഫ് എൻഡിഎ എൽഡിഎഫ് മുന്നണികൾ ഉൾപ്പെടെയുള്ള നേതൃത്വങ്ങളുടെ 10 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. 7 പത്രികകൾ ആണ് സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സേലം സ്വദേശി ഡോക്ടർ പത്മരാജൻ സമർപ്പിച്ച പത്രികയാണ് ആദ്യം തള്ളിയത്. സേലം സ്വദേശിയായ ഇദ്ദേഹത്തിന് കേരളത്തിൽ വോട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്. പിന്നാലെ എൽഡിഎഫിന്റെയും എൽ ഡി എയുടെയും ഡമ്മി സ്ഥാനാർത്ഥികളായ റെജി സക്രിയയുടെയും, മഞ്ജു എസ് നായരുടെയും പത്രികകൾ കൂടി വരണാധികാരി തള്ളി. അതേസമയം, ഇരുപത്തിയൊന്നാം തീയതിയാണ് അവസാനമായി പത്രിക പിൻവലിക്കാനുള്ള ദിവസം.


രാവിലെ 11 മണിക്ക് കോട്ടയം ആർ ഡി ഓ ഓഫീസിലാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിനിധീകരിച്ച് മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പും അഡ്വക്കേറ്റ് സിബി ചേനപ്പാടിയും, എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് അനിൽകുമാറും, എൻഡിഎ സ്ഥാനാർത്ഥിയെ പ്രതിനിധീകരിച്ച്  നാരായണൻ നമ്പൂതിരി അടക്കമുള്ളവരാണ് എത്തിയത്. ഇവരെ കൂടാതെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി ലുക്ക് തോമസും മറ്റ് പാർട്ടി അംഗങ്ങളും, 4 സ്വതന്ത്ര സ്ഥാനാർത്ഥികളും ആർ ഡി ഓ ഓഫീസിൽ സൂഷ്മ പരിശോധനയ്ക്ക് എത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.