തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരം ജര്‍മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  നഴ്‌സുമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 276 പേരെയാണ് ആദ്യബാച്ചില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റില്‍ പട്ടിക ലഭ്യമാവും. കഴിഞ്ഞ  ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്‌സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ദാതാക്കള്‍ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് അന്തിമ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 400ഓളം പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക ഏപ്രിലില്‍  പ്രസിദ്ധീകരിച്ചിരുന്നു. ഫെഡറല്‍ എംപ്ലോയ്മെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട്  ഉദ്യാഗസ്ഥര്‍ മെയ് നാല് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പു ചെയ്തു നടത്തിയ ഇന്റര്‍വ്യൂവിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 


ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് തിരുവനന്തപുരത്ത്  തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ല വല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിനു ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും  അവിടത്തെ  തൊഴില്‍ സാഹചര്യവുമായി  ഇണങ്ങി ചേരാനും ജര്‍മന്‍ രജിസ്ടേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.  


നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി  ആവിഷ്‌കരിച്ച ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ്  13 പേര്‍ക്ക് അവസരംലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി1,  ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക് റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.