Mysuru: വയനാട്ടിൽ നോറോവൈറസ് (NoroVirus) സ്ഥിരീകരിച്ചതിനെ തുടർന്ന് ജാ​ഗ്രത ശക്തമാക്കി കർണാടക അതിർത്തി (Karnataka Border) പ്രദേശങ്ങൾ. മൈസൂരുവിലും (Mysuru) ആരോഗ്യ വിഭാഗം (Health Department) കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേരള-കർണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കര്‍ണാടകയിലെ ആരോഗ്യപ്രവര്‍ത്തകര്‍ (Health Workers) പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോ​ഗം ചേർന്നിരുന്നു. യോ​ഗത്തിൽ നോറോവൈറസ് രോഗലക്ഷണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകി. കേരളത്തിൽ നിന്ന് എത്തുന്നവരെ കൂടാതെ രോഗലക്ഷണമുള്ള മറ്റ് വ്യക്തികളെ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വീടുകള്‍ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


Also Read: Norovirus : കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു, വയനാട്ടിൽ അതീവ ജാഗ്രത


കോട്ടെ താലൂക്കില്‍ നൂറുകണക്കിന് വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് ദിവസേന എത്തുന്നത്. അതിനാൽ കോട്ടെ താലൂക്കില്‍ ജാഗ്രത കര്‍ശനമാണ്. താലൂക്കില്‍ കൂടുതലും ട്രൈബല്‍ വിഭാഗത്തിലുള്ളവരാണ്. കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണവും നിരീക്ഷണവും കൂടുതല്‍ ശക്തമായി പുരോഗമിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.


Also Read: Norovirus | ആശങ്കയല്ല ജാ​ഗ്രതയാണ് വേണ്ടതെന്ന് ആരോ​ഗ്യമന്ത്രി


പൂക്കോട് വെറ്ററിനറി കോളജ് (Veterinary College) വിദ്യാർഥികളിലാണ് നോറോവൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് പുറമെ വയനാട് ജില്ലയുടെ (Wayanad District) വിവിധ ഭാഗങ്ങളിൽ സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് (Health Department) അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.