തി​രു​വ​ന​ന്ത​പു​രം: പാലായുടെ പുതിയ 'മാണി', മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു!! ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു മാണി സി കാപ്പന്‍റെ സത്യപ്രതിജ്ഞ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ നടന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പില്‍ പാ​ലാ​യി​ല്‍ നി​ന്നും ചരിത്ര വിജയം നേടിയയാണ് എ​ന്‍​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ആയി തിരഞ്ഞെടുക്കപ്പെട്ടത്.


ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​നി​യ​മ​സ​ഭാ ഹാ​ളി​ല്‍ സ്പീ​ക്ക​ര്‍ പി. ​രാ​മ​കൃ​ഷ്ണ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.


അതേസമയം, മന്ത്രിയാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാ​ലാ​ നിയോജകമണ്ഡലത്തില്‍ മാ​ണി സി. ​കാ​പ്പ​ന്‍ വിജയിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പാണെന്ന് സി​പി​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോഴായിരുന്നു മാണി സി. കാപ്പന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.


എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണി സി. കാപ്പന്‍ പങ്കെടുക്കും.


ദീര്‍ഘകാലമായി പാലായെ നയിച്ചിരുന്ന കെ. ​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പാ​ലാ​യി​ല്‍ ഉ​പതി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മാ​ണി​യി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് കൈ​യ​ട​ക്കി​യി​രു​ന്ന മ​ണ്ഡ​ല​മാ​ണ് എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി​യാ​യ മാണി സി. കാ​പ്പ​നി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് നേ​ടി​യ​ത്. യു​ഡി​എ​ഫി​ന്‍റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മി​നെ 2943 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കാ​പ്പ​ന്‍ അ​ട്ടി​മ​റി​ച്ച​ത്. പാലായിലെ നാലാം അങ്കത്തിലാണ് മാണി സി കാപ്പന്‍ വിജയിച്ചത്. കെഎം മാണിയല്ലാതെ പാലായില്‍ നിന്ന് നിയമസഭയില്‍ എത്തുന്ന ആദ്യ എംഎല്‍എയാണ് മാണി സി കാപ്പന്‍!!