ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ അധികം കൂടരുത്, മലപ്പുറത്ത് പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ
പള്ളികൾ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടരുതെന്ന് കലക്ടറുടെ തീരുമാന വീണ്ടും പരിശോധിക്കണമെന്ന് സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് റംസാൻ മാസമാണ് വിശ്വാസികൾക്ക് പള്ളിയിൽ പോകാൻ സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകൾ അറിയിച്ചു.
Malappuram : കോവിഡ് വ്യാപനം ദിനമ്പ്രതി വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് (Malappuram) ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കുടുതൽ ആൾക്കാർ കൂടരതെന്ന് ജില്ല കലക്ടറുടെ (District Collector) ഉത്തരവിനെതിരെ പ്രതിഷേധവുമായ മുസ്ലീം സംഘടനകൾ. കളക്ടർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും ഇതിൽ സംഘടനകളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലീം സംഘടനകൾ കുറ്റപ്പെടുത്തുന്നു.
പള്ളികൾ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടരുതെന്ന് കലക്ടറുടെ തീരുമാന വീണ്ടും പരിശോധിക്കണമെന്ന് സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് റംസാൻ മാസമാണ് വിശ്വാസികൾക്ക് പള്ളിയിൽ പോകാൻ സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകൾ അറിയിച്ചു. മുസ്ലീം പള്ളികൾ എല്ല തരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണാമായും പാലിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് സംഘടനകൾ അറിയിച്ചു.
ALSO READ : Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്
എന്നാൽ തീരുമാനം എടുത്തത് മതനേതാക്കളും ജനപ്രതിനിധകളുമായി കൂടിയാലോചന നടത്തിട്ടാണെന്ന് ആളുകളെ പരിമിതപ്പെടുത്തിയതെന്ന് മലപ്പുറം ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം മലപ്പുറത്ത് കോവിഡ് ദിനമ്പ്രതി കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,776 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും കുറഞ്ഞത് ഒരു ശതമാനം വീതമാണ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...