വിവാദ പരാമ‍ർശങ്ങൾക്ക് ഏറെ കുപ്രസിദ്ധി നേടിയ ആളാണ് ബാബാ രാംദേവ്.ഏറ്റവുമൊടുവിൽ നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ്.  മഹാരാഷ്ട്രയിലെ താനെയില്‍ യോഗ പരിശീലന പരിപാടിയായ യോഗ സയന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കവെ പറഞ്ഞ ഒരുകാര്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വസ്ത്രം ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ് എന്നുള്ളതാണ് പരാമർശം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്ര എം.പി ശ്രീകാന്ത് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ജീവിതപങ്കാളി അമൃത ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിലാണ് ബാബാ രാംദേവ് സ്ത്രീ വിരുദ്ധത പറഞ്ഞത്.ഈ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റുപാലി ചകന്‍കര്‍  മൂന്ന് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് രാംദേവിന് നോട്ടീസയക്കുകയും ചെയ്തു.എന്തുകൊണ്ട് അമൃതാ ഫഡ്നാവിസ് സ്ത്രീ വിരുദ്ധത കേട്ടിട്ടും പ്രതികരിച്ചില്ലായെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.


രാംദേവിന്റെ ഫോട്ടോയില്‍ ചെരിപ്പുമാല അണിയിച്ചുകൊണ്ടായിരുന്നു എന്‍സിപി പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. രാംദേവിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടാണ് പ്രസ്താവനയിലൂടെ ഇപ്പോള്‍പുറത്തുവന്നതെന്ന്  മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.മോശവും അപലപനീയവുമായ പരാമര്‍ശം നടത്തിയതിനാൽ ബാബാ രാംദേവ് മാപ്പ് പറയമമെന്നാണ് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ആവശ്യപ്പെട്ടത്.


ഹൈദരാബാദിലെ ഗാന്ധി ഭവനില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ രാംദേവിന്റെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. തെലങ്കാന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ബാബാ രാംദേവിനെതിരെ രംഗത്തെത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക